എങ്ങു പോയ് ?
കലയും സാഹിത്യവും കോടി കുത്തി വാണൊരാ
കലയും സാഹിത്യവും കോടി കുത്തി വാണൊരാ
ഗതകാല സംസ്കാരമെങ്ങു പോയി ?
മോഹന്ചോദാരയില്‍ ഹാരപ്പയില്‍ കണ്ട
മര്‍ത്ത്യന്റെ ഭാവനയെങ്ങുപോയി ?
(കലയും)
ഗണിതങ്ങള്‍ ഫലിതങ്ങളാക്കിയോര്‍ , പുകള്‍പെറ്റ
ആര്യഭട്ടന്‍മാരിന്നെങ്ങുപോയി ?
താജ്മഹല്‍ നിര്‍മിച്ച ശില്പിയെങ്ങ്
ഭാസ കാളിദാസന്‍മാരിന്നെവിടെ ?
(കലയും)
തക്ഷശിലകള്‍ നളന്ദകല്‍ നമ്മള്‍ക്ക്
നഷ്ടവസന്തങ്ങളായതെന്തേ ?
ചരകന്മാര്‍ സുശ്രുതര്‍ വാഗ്ഭടന്മാര്‍ വീണ്ടും
എന്തേയീ മണ്ണില്‍ ജനിച്ചിടാത്തൂ?
(കലയും)
ഗീതയില്‍ ബൈബിളില്‍ ഖുര്‍ആനില്‍ നാം കണ്ട
മര്‍ത്യസാഹോദര്യമെങ്ങു പോയി ?
എങ്ങുപോയ് നമ്മുടെ പൈതൃകം -ലോകം
പുകഴ്ത്തുന്ന ഭാരത തത്വ ശാസ്ത്രം .
(കലയും)
എന്‍ കെ ദിനേശന്‍ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് )
0 comments:
Post a Comment