Tuesday, March 8, 2011

മെയ്‌ മാസമേ ...

മെയ്മാസമേ നിന്‍ നെഞ്ചിലേ
പൂവാക ചോക്കുന്നതെന്തേ
ഈറന്‍ മുകില്‍ നിന്നെ തൊടും
താളങ്ങളോര്‍മിക്കയാലോ?
പ്രണയാരുണം തരുശാഖയില്‍
ജ്വലനാഭമാം.... ജീവോന്മദം  (മെയ്മാസമേ....)


വേനലിന്‍ മറവിയില്‍ ആര്‍ദ്രമായ്
ഒഴുകുമീ പാതിരാ മഴവിരലാല്‍
ലോലമായ് ഇലയുടെ ഓര്‍മയില്‍
തടവുമീ നോവെഴും വരികളുമായി
മണ്ണിന്റെ ഗന്ധം കൂടികലര്‍ന്നു
ദാഹങ്ങളായ് നിന്‍ നെഞ്ചോടു ചേര്‍ന്നു
ആപാദമരുണാഭമായീ..     (മെയ്മാസമേ....)


മൂകമായ് വഴികളിലാരെയോ
തിരയുമീ കാറ്റിലെ മലര്‍മണമായ്
സാന്ദ്രമാം ഇരുളില്‍
ഏകയായ് മറയുമീ സന്ധ്യതന്‍
തൊടുകുറിയായ്
ഏതോ വിഷാദം നിന്നില്‍ നിറഞ്ഞു
ഏകാന്തമാം നിന്‍ മൌനം കവിഞ്ഞു
ആപാദമരുണാഭമായീ....
(മെയ്മാസമേ....)





ചിത്രം: ലാപ്ടോപ;രചന: റഫീഖ് അഹമ്മദ് ;സംഗീതം: ശ്രീവത്സന്‍ ജെ മേനോന്‍  ;പാടിയത്: അമല്‍ ആന്റണി

0 comments:

Post a Comment