Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, May 17, 2014

സമാധാനം

……………………………………………

നമ്മുടെ സമാധാനം
രണ്ടു കതിനകളെ
കൂട്ടിയിണക്കുന്ന വഴിമരുന്നിന്‍റെ ഇടവേളയാണ്.
അതു തീ കാത്തിരിക്കുന്നു.

നമ്മുടെ സമാധാനം
മിടിക്കുന്ന ഹൃദയത്തിനും
പാഞ്ഞുവരുന്ന ഒരു ബയണറ്റിനും
ഇടയ്ക്കുള്ള ദൂരമാണ്
അതു നിമിഷം പ്രതി കുറഞ്ഞു വരുന്നു.

നമ്മുടെ സമാധാനം
അര്‍ദ്ധനഗ്നമായ ഒരു ശരീരത്തില്‍
പാഞ്ഞുകയറിയ മൂന്നു വെടിയുണ്ടകളുടെ
രാമനാമജപമാണ്
അതു രാജ്യത്തെ രക്ഷിക്കുന്നില്ല

നമ്മുടെ സമാധാനം
ഇടതു ചെകിടത്തടി കൊണ്ട്
വലതു ചെകിടു കാട്ടാനാകാതെ പിടഞ്ഞു
വീഴുന്നവന്‍റെ അവസാന ശ്വാസമാണ്
അവന്‍ മരിച്ചു പോയേക്കും

നമ്മുടെ സമാധാനം
പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന
നിശബ്ദനായ വാദിയാണ്.

വിധി എപ്പോഴും അവനെതിരെ.
.........................................................

Sunday, October 27, 2013

വയലാർ രാമവർമ്മ / ഉത്സവദ്വീപ്‌

ഇന്നലെ രാത്രി വിടർത്തിയ പുഷ്പങ്ങൾ
ഇന്നു വെളുത്തപ്പോളെവിടെപ്പോയ്‌?
മണ്ണിൽ പൊക്കിൾക്കൊടിനട്ട പൂഷ്പങ്ങൾ
ഇന്നു വെളുത്തപ്പോളെവിടെപ്പോയ്‌.

മന്വന്തരങ്ങൾ തൻ രക്താസ്ഥി മജ്ജകൾ
മണ്ണിൽ ജ്വലിപ്പിച്ച സൗ ന്ദര്യം
വാരിപ്പുരട്ടിയ സിന്ദൂര പുഷ്പങ്ങൾ
നേരം വെളുത്തപ്പോളെവിടെപ്പോയ്‌?

ഈറൻ ഞൊറിയുമിളം കാറ്റോ-ഭൂമി
മാറുമറയ്ക്കുമിളം വെയിലോ
വേളി കഴിയാത്ത സ്വപ്നങ്ങളോ-മുള്ളിൽ
വീണു മുറിവേറ്റ ദു:ഖ ങ്ങളോ

പൂണൂലുമോലക്കുടയുമായ്‌ മണ്ഡല-
പൂജയ്ക്കു പോയ വെളുത്ത വാവോ
വള്ളിക്കുടിലു വളർത്തിയ പൂക്കളെ
നുള്ളിയെടുത്തുംകൊണ്ടോടിപ്പോയ്‌

കവിയുടെ ചോദ്യം ചിറകിട്ടടിച്ചു കൊ-
ണ്ടവിടെയുമിവിടെയും മുട്ടുമ്പോൾ
ഒരു കൃഷ്ണപക്ഷക്കിളിക്കൂട്ടിനുള്ളിലീ
മറുപടിയൊച്ച ചിലച്ചുയർന്നു.

"പ്രണയമദം കൊണ്ട കാമുകർ കാലത്തീ
പനിനീർ മലർ ദ്വീപിൽ വന്നൂപോൽ
നഖമുനകൊണ്ടവർ പൂക്കൾ നുള്ളിക്കോർത്തു
സഖികളെ പൂണാരം ചാർത്തീ പോൽ"

കന്നിമലർത്തിരി കാണാൻ കൊതിച്ചൊരു
കവിയുടെ ചോദ്യം ജ്വലിച്ചുയർന്നു
"പൂക്കളും ചാർത്തി പുളകങ്ങളും ചാർത്തി
പുഷ്പിണിമാരരവരെവിടെപ്പോയ്‌?"

മറുപടിയുണ്ടായി:"പുഷ്പിണിമാരവർ
ഒരു നാട്ടിലുത്സവം കാണാൻ പോയ്‌"

"എവിടെയാണുത്സവം, എന്താണുത്സവം?"
കവിയുടെയുൽക്കണ്ഠ ചോദിച്ചു

മണ്ണിനെ, മണ്ണിലെ സൗഗന്ധികങ്ങളെ
സിന്ദൂരമാടിയ വയലാറിൽ

ദു:ഖഖനികളെ സ്വപ്നങ്ങൾ തൻ രക്ത-
രത്നങ്ങൾ ചൂടിച്ച വയലാറിൽ

എന്നും വസന്തങ്ങൾ പൂക്കുവാൻ ചോരയാൽ
മണ്ണീറനായൊരു വയലാറിൽ

അഗ്നിമകുടങ്ങൾ ചാർത്തിയ മോഹങ്ങൾ
അങ്കമാടിപ്പൂത്ത വയലാറിൽ

ഉത്സവം,-ഉത്സവം,-വിപ്ലവത്തിൻ വിജ-
യോത്സവ,-മിന്നു നടക്കുന്നു.

ഇന്നു വികസിച്ച പൂക്കളും,പൂക്കളിൽ
നിന്നു ജനിക്കുന്ന കാരുണ്യവും
പൊട്ടിച്ചിരിക്കും പ്രഭാതങ്ങൾ ത,ന്നമ്മ-
വീട്ടിലെയുത്സവം കാണാമ്പോയ്‌!

കാറ്റു ചുവന്ന കൊടിയുയർത്തും വയ-
ലാറ്റിലെയുത്സവം കാണാമ്പോയ്‌!

കവിയുടെ നെടുവീർപ്പിൽ ഒരു പുഷ്പ സൗരഭ്യ-
മൊഴുകിപ്പരക്കുകയായിരുന്നു
കവിയുടെ ഗീതം, വയലാറിലെ സ്വപ്ന-
ഖ നികളിലലിയുകയായിരുന്നു!

Thursday, August 30, 2012

സദ്ഗതി


ഒടുവില മംഗള ദര്‍ശനായ്
ബാധിരയായന്ധയായ്   മൂകയായി 
നിരുപമ പിംഗലകേശിനിയായ്  
മരണം നിന്മുന്നിലും വന്നു നില്‍ക്കും 

പരിതാപമില്ലാതവളോടൊപ്പം   
പരലോകയാത്രയ്ക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍ 
സ്മരണതന്‍   ഗ്രന്ഥാലയത്തിലെങ്ങും 
ധൃതിയിലെന്നോമനെ നിന്‍ ഹൃദയം 
പരതിപ്പരതിത്തളര്‍ന്നു   പോകെ 
ഒരുനാളും നോക്കാതെ മാറ്റിവെച്ച 
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരുകാണും
അതിലെന്റെ ജീവന്റെ നേരുകാണും   


പരകോടിയെത്തിയെന്‍ യക്ഷജന്മം 
പരമാണു ഭേദിക്കുമാ നിമിഷം 
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍   
പരിദീപ്തമാകും നിന്നന്തരംഗം    
ക്ഷണികേ   ജഗല്‍ സ്വപനമുക്തയാം  നിന്‍ 
ഗതിയിലെന്‍ താരം തിളച്ചൊലn¡pw

Tuesday, August 21, 2012

ഓണക്കവിത-ഇടപ്പള്ളി.


പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു!-ഇടപ്പള്ളി.

ഓണക്കവിത-കടത്തനാട്ട് മാധവിയമ്മ


എന്റെയുമ്മറത്തെന്തൊരാശ്ചര്യ
വര്‍ണ്ണസങ്കരഭംഗികള്‍!
കണ്‍കറുത്തതാം കാക്കപ്പൂ നോക്കി
പുഞ്ചിരിക്കുന്ന തുമ്പപ്പൂ
ചോരക്കണ്ണില്‍ മുറുമുറുപ്പുമായ്
നൂറരിപ്പൂ നിരക്കവേ,
പൊന്നിതള്‍ക്കണ്‍വിടര്‍ത്തി നോക്കുന്ന
കുഞ്ഞു മുക്കുറ്റിപ്പൂവുകള്‍
കൊള്ളിന്‍പള്ളയ്ക്കു പറ്റിനില്ക്കുന്ന
ചെല്ല'ച്ചീവോതി'ക്കയ്യുകള്‍
കാട്ടലരികള്‍, നാട്ടലരികള്‍
പൂത്ത മുല്ലക്കുടന്നകള്‍
എന്റെയുമ്മറത്തെന്തൊരാശ്ചര്യ
വര്‍ണ്ണസങ്കരഭംഗികള്‍ !'- കടത്തനാട്ട് മാധവിയമ്മ




ഓണക്കവിത-ഏഴാച്ചേരി രാമചന്ദ്രന്‍


നിനക്കും നിന്നോര്‍മകള്‍ക്കും
തുടിക്കും തുടിയൊച്ചകള്‍ക്കും
മുഴുക്കാപ്പും ചാര്‍ത്തിനില്‍പ്പാ-
ണത്തവും ഞാനും.
നിറഞ്ഞൂ പൂവട്ടിയും പൂ
ഞൊറിഞ്ഞൂ പുറവേലിയും വെയി-
ലണിഞ്ഞൂ ചിത്തിരക്കാറ്റും
നിന്റെ തളിരടിയും.-ഏഴാച്ചേരി രാമചന്ദ്രന്‍ 


Sunday, August 12, 2012

വയലാര്‍ രാമവര്‍മ ചിത്രം :ഓര്‍ക്കുക വല്ലപ്പോഴും


താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടില്‍
കന്നി നിലാവുമിളം വെയിലും വന്നു ചന്ദനം ചാർത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തില്‍  ഒന്നേ മനസ്സില്‍  മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേല്‍ക്കുമ്പോള്‍  ഒന്നേ മിഴികളില്‍  ദാഹം

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടില്‍
ഗ്രാമാന്തരംഗ യമുനയില്‍  പൂത്തൊരാ താമരപ്പൂവുകള്‍ തോറും
എന്നിലെ സ്വപ്നങ്ങള്‍  ചെന്നുമ്മവച്ചിടും പൊന്നിലത്തുമ്പികള്‍  പോലെ
രോമഹര്‍ഷങ്ങള്‍  മൃദുപരാഗങ്ങളില്‍ ഓമന നൃത്തങ്ങളാടും
എന്നുമാകല്ലോലിനിയില്‍ ഹംസങ്ങള്‍  പോലെന്നനുഭൂതികള്‍ നീന്തും


എന്‍റെ  ചിത്രത്തിലെ പൂവിന്നു കൂടുതലുണ്ടായിരിക്കാം ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണ്ണങ്ങള്‍  കണ്ടിരിക്കാം ഇതിന്നുള്ളില്‍
എന്‍റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നന്തരിന്ദ്രിയ ഭാവം
എന്‍റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്നനുഭൂതി തന്‍നാദം

കങ്കാരു.....കുരീപ്പുഴ ശ്രീകുമാര്‍


കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍
ദുരിതങ്ങള്‍ തന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു
ഒരു വസന്തത്തിന്റെ ദ്വീപിലേക്കെന്നെയും
വഴി തെറ്റിയെങ്കിലും കൊണ്ടു പോവില്ലമ്മ.

ഇവിടെ ഗ്രീഷ്മങ്ങളേയുള്ളൂ,നട്ടുച്ചയും
നിലവിളികളും ചേര്‍ന്നൊരുക്കുന്നു കുരുതികള്‍
മിഴി കൊഴിഞ്ഞിടവഴിയില്‍ വീഴുന്ന പകലുകള്‍

തുഴയൊടിഞ്ഞോടുവില്‍ച്ചുഴിക്കുള്ളിലാവുന്ന
ഹൃദയ ബന്ധങ്ങള്‍ ,ഇണപ്പക്ഷി തന്‍ സ്നേഹ -
രഹിതമാം ചിന്തയാല്‍ പുകയുന്ന കാവുകള്‍.
നിറുകയില്‍ പൂവാര്‍ന്ന ജലസര്‍പ്പമാകുന്നു
നില വിളക്കിന്‍ തടാകങ്ങളില്‍ ജീവന്റെ -
യെഴുതിരികള്‍,ഓര്‍മ്മപ്പറമ്പ് വിട്ടിഴയുന്ന-
ദിന രേഖയേറിക്കടക്കുന്നു രാവുകള്‍.

മരണഗിരി ചുറ്റിക്കിതയ്കും നിലാവുകള്‍
പഥികന്റെ ഭാണ്ഡം പൊലിക്കുന്ന നോവുകള്‍.
ഉടയും കിനാവുമായുത്രാട രാത്രികള്‍
ഉലയില്‍ പഴുക്കുന്ന സംഗീത മാത്രകള്‍ .
നിറയെ മോഹത്തിന്‍ ശവങ്ങള്‍ പുതച്ചു കൊ -
ണ്ടിവിടെയൊഴുകുന്നു ദു:ഖത്തിന്‍ മഹാനദി.

കനല്‍ വഴിയിലൂടമ്മ പോകുന്നു പിന്നെയും
കരിയും മനസ്സിന്റെ സാക്ഷിയാവുന്നു ഞാന്‍ .

ജനലരികിലാരോ മറിഞ്ഞു വീഴുന്നുണ്ട്‌
ജനുവരി സന്ധ്യയോ സാഗര കന്യയോ ?
നിലവറയിലാരോ തകര്‍ന്നു തേങ്ങുന്നുണ്ട്
നില തെറ്റിയെത്തിയ വര്‍ഷ പ്രതീക്ഷയോ ?
കടല്‍ കാര്‍ന്നു തിന്നും തുരുത്ത് കാണുന്നുണ്ട്
തിരയില്‍ തകര്‍ന്നതേതുണ്ണി തന്‍ സ്വപ്നമോ?

വലതു ദിക്കില്‍ മുറിപ്പാടിന്റെ കുരിശുമായ്
ഭടനൊരാളായുധത്തേപ്പുണര്‍ന്നീടുന്നു.
ഇടതു ദിക്കില്‍ കൊടികള്‍ കത്തിച്ചു കൊണ്ടൊരാള്‍
ജനപര്‍വതത്തെയിളക്കിയോടിക്കുന്നു .
വിരലിന്റെ ചലനത്തിനൊപ്പമിരു പാവകള്‍
പ്രണയം കുടിച്ചു നൂല്‍തുമ്പില്‍ കിടക്കുന്നു .
വിട വാങ്ങുവാന്‍ പടിയില്‍ മുട്ടുന്ന പ്രാണന്റെ

തുടിയില്‍ കുടുങ്ങിയൊടുങ്ങുന്നു വാസ്തവം .

മഴയുപേക്ഷിച്ച മണല്‍ക്കാട്ടിലൂടമ്മ
മകനെയും കൊണ്ടു കുതിക്കുന്നു പിന്നെയും
ചുഴികള്‍ ചൂണ്ടുന്നിടത്തു തീപ്പൊരികളും
പഴയ സംഘത്തിന്‍റെയസ്ഥികൂടങ്ങളും
മണ്‍തരിയുയര്‍ത്തുന്ന വന്‍ഗോപുരങ്ങളും
കണ്ണു വേവുന്ന വിദൂര ദൃശ്യങ്ങളും
മണലുമാകാശവും ചേരുന്നിടത്ത്‌ പോയ്‌
മറയുന്ന സൂര്യന്‍റെ പൊള്ളിയ ശരീരവും
അടിമകള്‍ ചങ്ങലച്ചുമടുമായ് മൃത്യുവിന്‍
പൊടിവിരിപ്പിന്മേലമര്‍ന്ന ചരിത്രവും

അറിവിന്റെ മുള്ളും മുടിയും വിഴുങ്ങി ഞാന്‍
തുടരെ വിങ്ങുമ്പോള്‍ കിതയ്ക്കുന്നോരമ്മയെന്‍
ചെവിയില്‍ മന്ത്രിച്ചു -
‘നിനക്കിറങ്ങാനുള്ള സമയമായ് ’

കാഴ്ച നശിച്ചിരിക്കുന്നു ഞാന്‍ .

Friday, November 25, 2011

നീറുന്ന തീച്ചൂള-ചങ്ങമ്പുഴക്കവിത

ആയുരാരോഗ്യങ്ങളാശീര്‍വദിച്ചുകൊ-
ണ്ടായിരമായിരമെത്തുന്നു കത്തുകള്‍
ഓരോസുഹൃത്തുക്കളജ്ഞാതര്‍കൂടിയു-
മീരോഗശ്ശയ്യയിലെത്തിപ്പൂ സംഖ്യകള്‍ .

ആബദ്ധസൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യുദയാര്‍ഥികള്‍ .
തിങ്ങിത്തുടിപ്പൂ വികാരങ്ങളെന്‍  ഹൃത്തി-
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാന്‍ ?
എതൗഷധത്തിനെക്കാളുമാശ്വാസദം
ചേതസ്സില്‍ വീഴുമിസ്സാന്ത്വനാര്‍ദ്രാമൃതം
എത്രയ്ക്കധമനാണെങ്കിലുമെന്നെയെന്‍
മിത്രങ്ങള്‍ നിങ്ങള്‍ വെടിഞ്ഞീലൊരിക്കലും
ശത്രുവെക്കൂടിയും ബന്ധിപ്പൂ മൈത്രിയാല്‍
ശപ്തമെന്‍ രോഗം; ചരിതാര്‍ത്ഥനാണു ഞാന്‍ .

നാനാരസാകുലം നാളെ മജ്ജീവിത-
നാടകത്തിങ്കല്‍ തിരശ്ശീലവീഴ്കിലും
അസ്വസ്ഥചിത്തനായ്‌ ദോ
ഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ
വീര്‍പ്പിട്ടു കണ്ണീരില്‍ മുങ്ങിനിന്നിന്നിതാ
മാപ്പുചോദിപ്പൂ ഞാന്‍ നിന്നോടു ലോകമേ

ഒപ്പം തമസ്സും പ്രകാശവുമുള്‍ച്ചേര്‍ന്നൊ-
രപ്രമേയാത്ഭുതംതന്നെ നിന്‍ ഹൃത്തടം!
ചെമ്പനീര്‍പ്പൂക്കള്‍ വിടരുമതില്‍ത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും.
പുല്ലാങ്കുഴലിനും തോക്കിനും മധ്യത്തി-
ലുല്ലസിപ്പൂ നീസഗര്‍വനായ്‌ സൗമ്യനായ്‌.
നിന്നെയെമ്മട്ടിലപഗ്രഥിക്കും കഷ്ട-
മെന്നിലുളെളന്നശ്ശരിക്കറിയാത്ത ഞാന്‍ ?
നന്മ നേരുന്നു നിനക്കു ഞാന്‍- നീയെന്‍റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!
                   06-08-1948

ഒടുവിലത്തെ ചങ്ങമ്പുഴക്കവിത.. 

Thursday, November 24, 2011

സ്വപ്നം-ചങ്ങമ്പുഴക്കവിത

എന്താണീജ്ജീവിതം? അവ്യക്തമാമൊരു
സുന്ദരമായ വളകിലുക്കം.
സംഗീതതുന്ദിലം,നൈമിഷികോജ്ജ്വലം-
പിന്നെയോ?-ശൂന്യം! പരമശൂന്യം!
എങ്കിലും മീതെയായ്‌ മര്‍ത്യ, നീ നില്‍ക്കുന്ന
തെന്തിനു?-നീയെത്ര നിസ്സഹായന്‍!
ജീവിതാധ്യായമൊരിത്തിരി മാറ്റുവാ-
നാവാത്ത നീയോ ഹാ, സര്‍വ്വഭൗമന്‍!

എന്നെ, യിക്കാണും പ്രപഞ്ചത്തിലോക്കെയു-
മെന്നില്‍ പ്രപഞ്ചം മുഴുവനുമായ്‌,
ഒന്നിച്ചുകാണുന്ന ഞാനിനി വേണെങ്കി-
ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!
എന്നാലും-പൂങ്കുല വാടിക്കൊഴിയുമ്പോള്‍;
മിന്നലെന്നേക്കും പൊലിഞ്ഞിടുമ്പോള്‍;
മഞ്ഞുനീര്‍ത്തുള്ളികള്‍ മിന്നിമറയുമ്പോള്‍;
മഞ്ജുളമാരിവില്‍ മാഞ്ഞിടുമ്പോള്‍;
മന്ദഹസിതങ്ങള്‍ മങ്ങുമ്പോള്‍-എന്നാലു-
മെന്മനമൊന്നു തുടിച്ചുപോകും!
കേവലം ഞാനറിഞ്ഞീടാതെ തന്നെ,യെന്‍-
ജീവനൊന്നയ്യോ, കരഞ്ഞുപോകും!

ഓമനസ്വപ്‌നങ്ങള്‍! ഓമനസ്വപ്‌നങ്ങള്‍!
നാമറിഞ്ഞി,ല്ലവയെങ്ങു പോയി? 

Wednesday, November 23, 2011

കാത്തിരിപ്പൂ ഞാന്‍-ചങ്ങമ്പുഴക്കവിത

നീ വരും വഴി പൂവിരിക്കുമെന്‍
ജീവിതത്തിന്‍ വിശുദ്ധികള്‍
രാഗലോല ഞാന്‍ നേടിയ ദിവ്യ-
ഭാഗധേയമരീചികള്‍
സ്വര്‍ണചാമരം വീശിയാദരാല്‍
വന്നെതിരേല്‍ക്കുമങ്ങയെ,
വായ്ക്കുമുല്‍ക്കണ്ഠയാല്‍പ്പെരുമ്പറ-
യാര്‍ക്കുമെന്‍ നെഞ്ചിടിപ്പുകള്‍
പ്രേമപൂര്‍വ്വം കഴുകുമശ്രുവാ-
ലാ മലര്‍ച്ചേവടികള്‍ ഞാന്‍!
രാജനന്ദനാ നിന്‍ സമാഗമ-
പൂജകള്‍ക്കുള്ളതൊക്കെയും,
സജ്ജമാക്കിക്കഴിഞ്ഞു -തേരുരു- 

ളൊച്ചയും കാത്തിരിപ്പൂ ഞാന്‍!....

Monday, November 21, 2011

ഇറോം ശാര്‍മിളയ്ക്ക്- ഒ എന്‍ വി കവിത...

പന്തലും മഞ്ചവും ക്യാമറക്കണ്‍മുന്നി-
ലുന്തിക്കയറാന്‍ തിരക്കുമനുയായി-
വൃന്ദവുമാരവാരങ്ങളുമില്ലാതെ,
ഇംഫാലില്‍ നിശ്ശബ്ദമായോരഴിക്കൂട്ടി-
ലിന്നും ദശാവര്‍ഷ ദീര്‍ഘനിരാഹാര-
യജ്ഞം തുടരുന്ന ധീരതേ! നിന്‍ മുന്നി-
ലജ്ഞാതനാമീ കവി തല താഴ്ത്തുന്നു,
നിന്‍ സഹനത്തെയോര്‍ത്തെത്രയുമാദരാല്‍,
പിന്നെ,യെന്‍ നാടിന്‍ ഗതിയോര്‍ത്തു ലജ്ജയാല്‍!

തോക്കിനെ നിശ്ശബ്ദമാക്കുന്ന നിന്‍ മുന്നില്‍
വാക്കുകള്‍ നിഷ്പ്രഭം ! നീയേതിഹാസ-
കാവ്യത്തില്‍ നിന്നുമിറങ്ങി വന്നീയന്ധ-
കാരത്തെ ഭേദിച്ചിടുന്ന തൂമിന്നലായ്‌?
എത്ര വര്‍ഷങ്ങലായ്‌ കാപാലികര്‍ തീര്‍ത്ത
കട്ടിയിരുമ്പഴിക്കൂട്ടിലിരുന്നു നീ,
ഇതിരിയാകാശനീലിമ തേടുന്ന
പക്ഷിയായ്‌, കായ്കനി തിന്നാതിരിക്കുന്നു!
നിന്നെയൊരു നോക്കു കാണുവാനാകാശ-
മേന്നുമീ വാതില്‍ക്കല്‍ വന്നെത്തി നോക്കുന്നു;

നിന്‍റെ ചിറകടി നാദവും സ്വാതന്ത്ര്യ-
സംഗീതമായാസ്വദിച്ചൊരപാരത!
എതഴിക്കൂടുമരക്കില്ലമാമെന്‍റെ
നാടിന്‍റെ സ്വാതന്ത്ര്യദാഹമാമഗ്നിയില്‍!
കാത്തിരിക്കുന്നു ഭഗിനി, നിന്‍ മോചന-
വാര്‍ത്തയുമായോടിയെത്തുന്ന മാത്രയെ!

സ്ത്രീയെന്ന സത്യത്തെ
നിന്നിലൂടെത്രമേല്‍
ധീരമായ്‌ സൗമ്യമായ്
നൊന്തുതോറ്റീയിന്ത്യ!

ദേശാഭിമാനി നവംബര്‍ 13 2011..

Friday, November 18, 2011

വാഴക്കുല -ചങ്ങമ്പുഴകവിത

മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്‍പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോള്‍, മാനം തെളിഞ്ഞപ്പോള്‍
മലയന്‍റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോള്‍ ,കുളിര്‍കാറ്റു വന്നപ്പോള്‍
മലയന്‍റെ മാടവും പൂക്കള്‍ ചൂടി.
വയലില്‍ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്‌
വളരെ പ്പണിപ്പാടു വന്നു കൂടി.
ഉഴുകുവാന്‍ രാവിലെ പോകും മലയനു-
മഴകിയും-പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്‍
മറവിപറ്റാറില്ലവര്‍ക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
ലതുവേഗവേഗം  വളര്‍ന്നുവന്നു;
അജപാലബാലനില്‍ ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ!

പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണല്‍-
പ്പരവതാനിക്കുമേല്‍ ചെന്നിരിക്കും.
പൊരിയും വയറുമായുച്ചക്കൊടുംവെയില്‍
ചൊരിയുമ്പോ,ഴുതപ്പുലാക്കിടങ്ങള്‍,
അവിടെയിരുന്നു കളിപ്പതു കാണ്‍കി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!

കരയും ചിരിക്കു,മിടയ്ക്കിടെ ത്തമ്മിലാ-
'ക്കരുമാടിക്കുട്ടന്മാര്‍'  മല്ലടിക്കും!
അതു കാണ്‍കെ പ്പൊരിവെയിലിന്‍ ഹൃദയത്തില്‍ ക്കൂടിയു-
മലിവിന്‍റെ നനവൊരു നിഴല്‍ വിരിക്കും!

അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെസന്കടമാരറിയാന്‍?
അവരര്‍ദ്ധനഗ്നന്മാ,രാതപമഗ്നമാ-
രവരുടെ പട്ടിണിയെന്നു തീരാന്‍?

അവരാര്‍ദ്രചിത്തന്മാ,രപഹാസപാത്രങ്ങ-
ളവരുടെ ദുരിതങ്ങളെങ്ങോടുങ്ങാന്‍? 

ഇടതിങ്ങിനിറയുന്നു നിയമങ്ങള്‍, നീതിക-
ളിടമില്ലവര്‍ക്കൊന്നു കാലുകുത്താന്‍ !

ഇടറുന്ന കഴല്‍വയ്പ്പൊടുഴറിക്കുതിക്കയാ-
ണിടയില്ല ലോകത്തിനിവരെ നോക്കാന്‍.
ഉമിനീരിറക്കാതപ്പാവങ്ങള്‍ ചാവുമ്പോ-
ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്‍റെ
മദിരോത്സവങ്ങളില്‍ പങ്കുകൊള്ളൂ!

പറയുന്നു മാതേവന്‍- " ഈ ഞാലിപ്പൂവന്‍റെ
പഴമെത്ര സാദോള്ളതായിരിക്കും !"
പരിചോ, ടനുജന്‍റെ വാക്കില്‍ ചിരി വന്നു
ഹരിഹാസഭാവത്തില്‍ തേവനോതി:
"കൊലവരാറായി, ല്ലതിനുമുമ്പേതന്നെ
കൊതിയന്‍റെ നാക്കത്തു വെള്ളം വന്നു!"

പരിഭവിച്ചീടുന്നു നീലി :"അന്നച്ചന-
തരി വാങ്ങാന്‍ വല്ലോര്‍ക്കും വെട്ടി വിക്കും."
"കരുനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടെ!"
കരുവള്ളോന്‍ കോപിച്ചോരാജ്ഞ നല്‍കി!

അതു കേ, ട്ടെഴുന്നേറ്റു ദൂരത്തു മാറിനി-
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി

"പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി-
പ്പകുതീം ഞാനൊററയ്ക്കു കട്ടു തിന്നും!"

"അതു കാണാ,മുവ്വടീ ചൂരപ്പഴാ നെന-
ക്കതിമോഹമേറെക്കടന്നുപോയോ!
ദുരമൂത്ത മറുതേ, നിന്‍തൊടയിലെത്തൊലിയന്നി-
ക്കരുവള്ളോനുരിയണോരുരിയല്‍ കണ്ടോ!.."
ഇതു വിധം നിത്യമാ വാഴച്ചുവട്ടി,ല -
ക്കൊതിയസമാജം നടന്നു വന്നു.

കഴിവതും വേഗം കുലയ്ക്കണ,മെന്നുള്ളില്‍-
ക്കരുതിയിരിക്കുമാ വാഴപോലും!
അവരുടെയാഗ്രഹമത്രയ്ക്കഗാധവു-
മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴകുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്‍,
കലഹിക്കാന്‍ പോയില്ല പിന്നീടോരിക്കലും
കരുവള്ളോന്‍ നീലിയോടെന്തുകൊണ്ടോ!

അവളൊരുകള്ളിയാ,ണാരുമറിഞ്ഞിടാ-
തറിയാമവള്‍ക്കെന്തും കട്ടുതിന്നാന്‍.
അതുകൊണ്ടവളോടു സേവകൂടീടുകി-
ലവനുമതിലൊരു പങ്കു കിട്ടാം .

കരുവള്ളോന്‍ നീലിതന്‍ പ്രാണനായ്‌, മാതെവന്‍
കഴിവതും കേളനെ പ്രീതനാക്കി.
നിഴല്‍ നീങ്ങി നിമിഷത്തില്‍ നിറനിലാവോതുന്ന
നിലയല്ലോനിര്‍മല ബാല്യകാലം !

അരുമക്കിടാങ്ങള്‍തന്നാനന്ദം കാണ്‍കയാ-
ലഴകിക്കു ചിത്തം നിറഞ്ഞു പോയി.
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്‍
മലയനുമുള്ളില്‍ തിടുക്കമായി.
അവരോമല്‍പ്പൈതങ്ങള്‍ക്കങ്ങനെയെങ്കിലു-
മവനൊരു സമ്മാനമേകാമല്ലോ.
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു-
മരവയര്‍ക്കഞ്ഞിയവര്‍ക്കു നല്‍കാന്‍,
ഉടയോന്‍റെ മേടയി,ലുണ്ണികള്‍ പഞ്ചാര-
ച്ചുടുപാലടയുണ്ടു റങ്ങിടുമ്പോള്‍,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള്‍ പട്ടിണി-
ക്കലയണമുച്ചക്കൊടുംവെയിലില്‍!
അവരുടെ തൊണ്ടനനയ്ക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം!

കനിവറ്റ ലോകമേ, നീ നിന്‍റെ ഭാവനാ-
കനകവിമാനത്തില്‍ സഞ്ചരിക്കൂ,
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ-
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ,
പ്രണയത്തില്‍ കല്‍പ്പകത്തോപ്പിലെ, പ്പച്ചില -
ത്തണലിലിരുന്നു കിനാവുകാണൂ.
ഇടനെഞ്ഞു പൊട്ടി, യീ പ്പാവങ്ങളിങ്ങനെ-
യിവിടെക്കിടന്നു തുലഞ്ഞിടട്ടെ.
അവര്‍തന്‍ തലയോടുകള്‍ കൊണ്ടു വിത്തേശ്വര-
രരമന കെട്ടിപ്പടുത്തിടട്ടെ.
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ-
രവകാശഗര്‍വ്വം നടിച്ചിടട്ടെ.
ഇവയൊന്നും നോക്കേണ്ട,കാണേണ്ട, നീ നിന്‍റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളൂ !

മലയനാ വാഴയെ സ്പര്‍ശിച്ച മാത്രയില്‍
മനതാരില്‍ നിന്നൊരിടി മുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകര്‍-
ത്തലറുന്ന മട്ടിലവനു തോന്നി.
പകലിന്‍റെ കുടര്‍മാലച്ചുടുചോരത്തെളി കൂടി-
ച്ചകലത്തിലമരുന്നിതന്തിമാര്‍ക്കന്‍!
ഒരു മരപ്പാവപോല്‍ നിലകൊള്ളും മലയനി-
ല്ലൊരുതുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ-
രസഹനീയാതപജ്ജ്വാല മൂലം!
അമിതസന്തുഷ്ടിയാല്‍ തുള്ളിക്കളിക്കയാ-
ണരുമക്കിടാങ്ങള്‍ തന്‍ ചുറ്റുമായി;
ഇലപോയി, തൊലി പോയി,മുരടിച്ചോരിലവിനെ
വലയം ചെയ്തുലയുന്ന ലതകള്‍ പോലെ.

അവരുടെ മിന്നിവിടര്‍ന്നൊരക്കണ്ണുക -
ളരുതവനങ്ങനെ നോക്കി നില്‍ക്കാന്‍ .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല്‍ ക-
ണ്ടവനന്തരംഗം തകര്‍ന്നു പോയി.
കുല വെട്ടാന്‍ കത്തിയുയര്‍ത്തിയ കൈയ്യുകള്‍
നിലവിട്ടു വാടിത്തളര്‍ന്നു പോയി.

കരുവള്ളോന്‍ നീലിക്കൊരുമ്മ കൊടുക്കുന്നു,
കരളില്‍ തുളുമ്പും കുതൂഹലത്താല്‍.
അവളറിയാതുടനസിതാധരത്തില്‍ നി-
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള്‍.

മലയന്‍റെ കണ്ണില്‍ നിന്നിറ്റിറ്റു വീഴുന്നു
ചിലകണ്ണീര്‍ക്കണികകള്‍ പൂഴിമണ്ണില്‍ .
അണുപോലും ചലനമറ്റമരുന്നിതവശരാ
യരികത്തുമകലത്തും തരുനിരകള്‍!

സരസമായ്‌ മാതേവന്‍ കേളന്‍റെ തോളത്തു
വിരല്‍ത്തട്ടിത്താളം പിടിച്ചു നില്‍പ്പൂ.
അണിയിട്ടിട്ടനുമാത്രം വികസിക്കും കിരണങ്ങ-
ളണിയുന്നു കേളന്‍റെ കടമിഴികള്‍!

ഇരുള്‍ വന്നു മൂടുന്നു മലയന്‍റെ കണ്‍മുമ്പി,-
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്‍
ചതിവീശും വിഷവായു തിരയടിപ്പൂ!

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി-
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?..
കുല വെട്ടി!-മോഹിച്ചു,മോഹിച്ചു, ലാളിച്ച
കുതുകത്തിന്‍ പച്ചക്കഴുത്തു വെട്ടി!-
കുല വെട്ടി!- ശൈശവോല്ലാസ കപോതത്തിന്‍
കുളിരൊളിപ്പൂവല്‍ ക്കഴുത്തു വെട്ടി!-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികള്‍.

ഒരു വെറും പ്രേതം കണക്കതാ മേല്‍ക്കുമേല്‍
മലയന്‍റെ വക്ത്രം വിളര്‍ത്തു പോയി!

കുലതോളിലേന്തിപ്രതിമയെപ്പോലവന്‍
കുറെനേരമങ്ങനെ നിന്നുപോയി!

അഴിമതി, യക്രമ, മത്യന്ത രൂക്ഷമാ-
മപരാധം , നിശിതമാമശനീപാതം!
കളവെന്തന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റലോകം കപട ലോകം !
നിസ്വാര്‍ത്ഥസേവനം. നിര്‍ദ്ദയ മര്‍ദ്ദനം
നിസ്സഹായത്വം, ഹാ, നിത്യ ദുഃഖം!

നിഹതനിരാശാതിമിരം ഭയങ്കരം !
നിരുപാധികോഗ്രനിയമഭാരം !-
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പ്രതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?

കുല തോളിലേന്തി പ്രതിമപോലങ്ങനെ
മലയനാ മുറ്റത്തു നിന്നു പോയി.
അരുത,വനൊച്ച പോങ്ങുന്നതില്ല ,ക്കരള്‍
തെരുതെരെപ്പെര്‍ത്തും തുടിപ്പു മേന്‍മേല്‍ !
ഒരു വിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള്‍ തെറിപ്പൂകാറ്റില്‍:
" കരയാതെ മക്കളെ..കല്‍പ്പിച്ചു..തമ്പിരാന്‍ ..
ഒരു വാഴ വേറെ ...ഞാന്‍ കൊണ്ടു പോട്ടെ !"

മലയന്‍ നടക്കുന്നു -- നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !...

Tuesday, November 15, 2011

ആത്മ രഹസ്യം ..ചങ്ങമ്പുഴക്കവിത

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

         താരകാകീര്‍ണമായ നീലാംബരത്തിലന്നു
        ശാരദശശിലേഖ സമുല്ലസിക്കെ;

        തുള്ളിയുലഞ്ഞുയര്‍ന്നു തള്ളിവരുന്ന മൃദു-
        വെള്ളിവലാഹകകള്‍ നിരന്നു നില്‍ക്കെ;

        നര്‍ത്തനനിരതകള്‍, പുഷ്പിതലതികകള്‍
        നല്‍തളിര്‍കളാല്‍ നമ്മെത്തഴുകിടവെ;

        ആലോലപരിമളധോരണിയിങ്കല്‍ മുങ്ങി
        മാലേയാനിലന്‍ മന്ദമലഞ്ഞു പോകെ;

        നാണിച്ചുനാണിച്ചെന്‍റെ  മാറത്തു തലചായ്ച്ചു
        പ്രാണനായികേ, നീയെന്നരികില്‍ നില്‍ക്കെ;

        രോമാഞ്ചമിളകും നിന്‍ ഹേമാംഗകങ്ങള്‍ തോറും
         മാമകകരപുടം വിഹരിക്കവേ;

        പുഞ്ചിരിപൊടിഞ്ഞ നിന്‍  ചെന്ചൊടി തളിരിലെന്‍-
        ച്ചുംബനമിടയ്ക്കിടക്കമര്‍ന്നീടവെ;

       നാമിരുവരുമൊരു നീലശിലാതലത്തില്‍
       നാകനിര്‍വൃതിനേടിപരിലസിക്കെ;

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

       വേദന സഹിയാത്ത രോദനം തുളുമ്പിടും
       മാമകഹൃദയത്തിന്‍ ക്ഷതങ്ങള്‍ തോറും,

       ആദരസമന്വിതമാരുമറിയാതൊരു
       ശീതളസുഖാസവം പുരട്ടി മന്ദം,

       നീയെന്നെതഴുകവേ ഞാനൊരു ഗാനമായി
       നീലാംബരാന്തത്തോളമുയര്‍ന്നു പോയി!

      സങ്കല്പ്പസുഖത്തിനും മീതെയായ്‌ മിന്നും ദിവ്യ-
      മംഗളസ്വപ്നമേ, നിന്നരികിലെത്താന്‍

      യാതൊരു കഴിവുമില്ലാതെ, ഞാനെത്രകാല-
      മാതുരഹൃദയനായുഴന്നിരുന്നു!

       കൂരിരുള്‍ നിറഞ്ഞൊരെന്‍ ജീവിതം പൊടുന്നനെ-
       ത്താരകാവൃതമായിച്ചമഞ്ഞനേരം,

       ആവെളിച്ചത്തില്‍ നിന്നെക്കണ്ടു ഞാന്‍, ദിവ്യമാമൊ-
       രാനന്ദരശ്മിയായെന്നരികില്‍തന്നെ!

       മായാത്തകാന്തിവീശും  മംഗളകിരണമേ,
       നീയൊരുനിഴലാണെന്നാരുചൊല്ലി?

       അല്ലിലെവെളിച്ചമേ, നിന്നെ ഞാനറിഞ്ഞതി-
       ലല്ലലില്‍ മൂടിനില്‍ക്കുമാനന്ദമേ !

       യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവു-
       മോതുവാന്‍ കൊതിച്ചു നിന്നരികിലെത്തി,

       കണ്ണുനീര്‍ക്കണികകള്‍ വീണു നനഞ്ഞതാം നിന്‍
       പോന്നലര്‍ക്കവിള്‍ക്കൂമ്പു തുടച്ചു മന്ദം,

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

      എന്നാത്മരഹസ്യങ്ങളെന്തും ഞാന്‍ നിന്നോടോതും;
       മന്നിനായതു കേട്ടിട്ടെന്തു കാര്യം?

       ഭൂലോക മൂഡരായി നമ്മെയിന്നപരന്‍മാര്‍
       പൂരിതപരിഹാസം കരുതിയേക്കാം

      സാരമില്ലവയൊന്നും-സന്തതം, മമ ഭാഗ്യ-
      സാരസര്‍വസ്വമേ, നീയുഴന്നിടേണ്ട!

      മാമക ഹൃദയത്തില്‍ സ്പന്ദനം നില്‍ക്കുവോളം
      പ്രേമവുമതില്‍ ത്തിരയടിച്ചുകൊള്ളും!

      കല്‍പ്പാന്തകാലം വന്നു ഭൂലോകമാകെയൊരു
      കര്‍ക്കശസമുദ്രമായ്‌മാറിയാലും

      അന്നതിന്‍മീതെയലതല്ലിയിരച്ചുവന്നു
      പൊങ്ങിടുമോരോ കൊച്ചുകുമിളപോലും

      ഇന്നുമന്മാനസത്തില്‍ ത്തുള്ളിതുളുമ്പി നില്‍ക്കും
      നിന്നോടുള്ളനുരാഗമായിരിക്കും!

       രണ്ടല്ല നീയും  ഞാനുമോന്നായിക്കഴിഞ്ഞല്ലോ!....
       വിണ്ടലം നമുക്കിനി വേറെ വേണോ?

       ആരെല്ലാം ചോദിച്ചാലു,മാരെല്ലാം മുഷിഞ്ഞാലു-
       മാരെല്ലാം പരിഭവം കരുതിയാലും,

ആ രാവില്‍ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലേ നീ !

Monday, November 14, 2011

കവിയെവിടെ. പി കുഞ്ഞിരാമന്‍ നായര്‍


വിണ്ണണിപ്പന്തലില്‍പ്പൂങ്കുലക-
ളെണ്ണമറ്റങ്ങിങ്ങു തൂക്കുമോമല്‍-

ക്കൊച്ചു പറവതന്‍ കൊക്കുതോറും
മത്തിന്റെ പാട്ടു തുളിച്ചു വെച്ചു,

ചുണ്ടു വിടര്‍ത്തുന്ന പൂവിലെല്ലാം
വണ്ടിനു വേണ്ടും മധു നിറച്ചു,

ദന്തങ്ങള്‍ പോയ്ക്കവിളൊട്ടിപ്പോയ
ക്കുന്നിനു യൌവനകാന്തി നല്‍കി,

ഓടിനടന്നു കളിച്ചു മന്നിന്‍
വാടിപുതുക്കും വെയില്‍നാളങ്ങള്‍

പൊന്നിന്‍ കസവുകള്‍ നെയ്തുതള്ളും
മഞ്ഞമുകിലിലോളിഞ്ഞു നിന്നു.

അന്തിവെട്ടത്തൊടൊത്തെത്തി ഞാനു -
മന്നത്തെയോണം നുകര്‍ന്ന നാട്ടില്‍ , 

പോരിന്‍ പഴം കഥ പാട്ടു പാടി
പേരാറലകള്‍ കളിക്കും നാട്ടില്‍ ,

കൈതമലര്‍മണം തേവിനില്‍ക്കും
തൈത്തെന്നല്‍ തോഴനായ്‌വാണനാട്ടില്‍ ,

അന്‍പിന്‍ പൂപ്പുഞ്ചിരിപോറ്റിപ്പോരും
തുമ്പകള്‍ മാടിവിളിക്കും നാട്ടില്‍ ,

പച്ചിലക്കാടിന്‍ കടവു താണ്ടി-
പ്പൈങ്കിളിപ്പാട്ടു വിതയ്ക്കും നാട്ടില്‍ ,

കാവിന്‍നടകളിലാണ്ടുതോറും 
വേലപൂരങ്ങള്‍ നടക്കും നാട്ടില്‍

സത്യസംസ്കാരത്തിടമ്പിന്‍ മുമ്പില്‍ 
വെച്ച കെടാവിളക്കെങ്ങു പോയി?

നാടിന്‍ മുഖത്തെപ്പരിവേഷങ്ങള്‍ 
ചൂഴുമഴകൊളിയെങ്ങു പോയി?

അംബര നീലിമയല്ല ,കണ്ണില്‍ 
ബിംബിപ്പൂ ഘോരമാം രക്തദാഹം!
കൈ മെയ്‌ പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?

പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?

സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?

കന്നാലിമേയും  ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?

കുന്നിന്‍ചെരുവില്‍  കുഴല്‍വിളിക്കും 
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?

പച്ചപുതച്ചതാമാറ്റുവക്കിന്‍
കൊച്ചുവൃന്ദാവനമെങ്ങുപോയി?

ഏതൊരസുരന്‍റെ നിശ്വാസത്തിന്‍
തീയില്‍ ദഹിച്ചതീ  മാമരങ്ങള്‍;

മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!

വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,

ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി. 

മങ്ങീ പകലോളി പോയോരാണ്ടില്‍
ചിങ്ങം കതിരിടും നാളുകളില്‍.

ആലിന്‍ചുവട്ടില്‍, വിളക്കെരിയും-
ചാളയില്‍ പൊന്നോണം പൂത്തുനിന്നു

ചിക്കെന്നെഴുന്നള്ളി തമ്പുരാന-
ന്നിക്കുടില്‍ മുറ്റത്തെപ്പൂക്കളത്തില്‍

മത്ത പയറിന്‍പ്പൂപ്പന്തല്‍ചോട്ടില്‍-
പ്പറ്റിയ ചാളയിന്നെങ്ങുപോയി?

ചോളക്കുലപോല്‍ മുടി നരച്ച
ചെലുററ പാണനിന്നെങ്ങു പോയി ?

മാവേലി മന്നനകമ്പടികള്‍
സേവിച്ചചെവകനെങ്ങുപോയി?

പാണ-നൊരെഴയാം പാണ -നെന്നാ-
ലോണത്തിന്‍ പ്രാണഞരമ്പാണവന്‍!

കോടിനിലാവും കരിനിഴലും 
മൂടി വിരിച്ച വഴിയില്‍ കൂടി,

പിന്തുടര്‍ന്നെത്തുമിണപ്പാവ-
യൊത്തു , തുടികൊട്ടി പാതിരാവില്‍

കണ്ണു നിറയെ, ത്തുയിലുണര്‍ത്തി
പൊന്നും കതിരണിപ്പാട്ടു നിര്‍ത്തി

പൂക്കളത്തിന്റെ മണമിളക്കി
പൂത്ത നിലാവില്‍ മധു കലക്കി

പാതിരാമൗനപ്പടി കടന്നു
കേറി പൊന്‍ചിങ്ങപ്പൂങ്കാറ്റുപോലെ,

മര്‍ത്ത്യഹൃദയത്തിന്‍ പാലാഴിയില്‍ 
നിത്യമനന്തഫണിതല്പത്തില്‍

പള്ളികൊള്ളുന്ന പരം, പൂമാനെ-
പ്പള്ളിയുണര്‍ത്തി വിളക്കുകാട്ടി.

ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?

പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?

ആലിന്‍റെ കൊമ്പിന്‍ തലപ്പു കാത്ത 
രാക്കുയില്‍ കൊച്ചുകൂടെങ്ങു പോയി?

കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ -
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?

പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!

നേരിയോരന്ധകാരത്തില്‍ മൂടി
ദൂരെ, വിളര്‍ത്ത പടിക്കല്‍പ്പാടം 

തോടിന്‍കരയിലേക്കൊന്നൊതുങ്ങി,
ആറ്റിന്‍റെ വെണ്മണല്‍ത്തട്ടു മങ്ങി.

തണ്ടലര്‍ വേരറ്റു പായല്‍ മൂടും
കുണ്ടുകുളമായ് ഇരുണ്ടു വാനം.

ഉഷ്ണനീരാവികള്‍  പൂവിടുന്ന
വിഷ്ണുപദത്തില്‍ ശിരസ്സമര്‍ത്തി

മാലേറ്റു, കണ്ണുനീര്‍ വാര്‍ത്തു നിന്നു
നീലമലകള്‍തന്നസ്ഥികൂടം!

ബന്ധനച്ചങ്ങല ചുറ്റുമാറിന്‍
നൊന്ത ഞരക്കങ്ങള്‍ കേള്‍ക്കയായി.

ഓര്‍മയെ വീണ്ടുമുണര്‍ത്തി ദുരാ-
ലോണവില്ലിന്‍റെ തകര്‍ന്ന നാദം !

മുന്നില്‍ കരിപൂശി നില്പുരാവി-
ലഗ്നിയില്‍ വെന്ത ഗൃഹാവശിഷ്ടം

ചാമയും മത്തയും ചോളക്കമ്പും
രാഗിയുമില്ലിപ്പറമ്പിലിപ്പോള്‍,

പാട്ടുവിതച്ചുകതിരുകൊയ്യും
പാണന്‍റെ കൊച്ചുകുടുംബമില്ല!

എന്തിനോ തെല്ലു ഞാന്‍ നിന്നു ഗാന-
ഗന്ധമുടഞ്ഞു തകര്‍ന്ന മണ്ണില്‍,

ആറ്റില്‍ നിന്നീറനാം കാറ്റു വന്നു
കൈതമലരിന്‍ മണം ചുമന്നു,

ബിംബം പുഴക്കിയ കാവിനുള്ളില്‍ 
പൊന്‍മലനാടിന്‍ നിനവു പേറി 

ദാഹവും ക്ഷുത്തും വലയ്ക്ക മൂലം
മോഹിച്ചു വീണു കിടക്കുമെന്നെ 

അമ്പില്‍ വിളിച്ചു തുയിലുണര്‍ത്തീ
കമ്പനിയൂതും കുഴല്‍വിളികള്‍. 

ഓണത്തിന്‍ നാരായവേരു പോറ്റും
പാണനാര്‍ വാണൊരീപ്പുല്ലുമാടം

ഉള്‍പ്പൂവിന്‍പൂജകളേല്ക്കും തൃക്കാ -
രപ്പന്‍ കുടികൊള്ളും പൊന്നമ്പലം !

മാധവമാസം വെടിഞ്ഞു പോയ
മാകന്ദമശ്രുകണങ്ങള്‍ തൂകി; 

"എന്നു തിരിച്ചുവരും നീ , ജീവ-
സ്പന്ദമാമേകാന്തകോകിലമേ! 

പ്രേമത്തിന്നദ്വൈതദീപ്തി ചൂടും
മാമല നാടിന്‍റെ പൊന്‍കിനാവേ "
                                     1963
                               
(പുഴ, തോട്, വയല്‍, വയല്‍ക്കര-വയല്‍ക്കരയില്‍ ഓണപ്പാട്ടുകാരന്‍ പാണ നാരുടെ വീട്,കിളിക്കൂട്-ഉറങ്ങുന്ന മനുഷ്യനെ വിളിച്ചുണര്‍ത്തുന്ന കവിയുടെ വീട്-നാടോടിപ്പാട്ടുകളുടെ വീട്-നാടന്‍ കവിതയുടെ വീട്-പല്ലിളിക്കുന്ന ഏതോ ചെകുത്താന്‍ കയ്യേറി.) 

പി കുഞ്ഞിരാമന്‍ നായര്‍..ജീവിതം...

1906 ഒക്ടോബര്‍ 26 നു (1082 തുലാം 9 തിരുവോണം  ) കാസര്‍ഗോഡ്‌ ജില്ലയിലെ മാറിയാല്‍ അജാനൂര്‍ ഗ്രാമത്തില്‍ അടിയോടി വീട്ടില്‍ ജനിച്ചു .വെള്ളിക്കോത്ത്‌ പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃതകലാലയത്തിലും തഞ്ചാവൂര്‍ സംസ്കൃത പാറശാലയിലും പഠനം .അദ്ധ്യാപകന്‍ പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പല സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു .1948 ല്‍ നീലേശ്വരം രാജാവില്‍ നിന്നും ഭക്തകവി ബിരുദം .കളിയച്ഛന് 1955 ല്‍ മദിരാശി സര്‍ക്കാര്‍,1959  ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ , 1967ല്‍ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്‌ .കവിത നാടകം ജീവചരിത്രം പ്രബന്ധം ആത്മകഥ ബാലസാഹിത്യം എന്നീ മണ്ഡലങ്ങളിലായി അറുപതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .1978  മെയ്‌  27  നു അന്തരിച്ചു ...




എഴുതിയ കവിതയില്‍ മാത്രമല്ല..കവിത എഴുതുന്ന മട്ടില്‍ മാത്രവുമല്ല..ഗീതയില്‍ പറഞ്ഞതുപൊലെ ഊണിലും ഉറക്കിലും ഇരുപ്പിലും നടപ്പിലും എല്ലാ കവികളില്‍ നിന്നും അങ്ങേയറ്റം വിത്യസ്തനായി ക്കാണുന്ന ഒരാള്‍ അതാണ്‌ പി കുഞ്ഞിരാമന്‍ നായര്‍ .
ഒരു സമൂഹത്തോട് പൊരുത്തപ്പെടുവാനാകാത്ത ഒരു വിഭാഗം എവിടെയും എക്കാലവും ഉണ്ടായിരിക്കും ഇവരെ സമൂഹം സോഷ്യല്‍ മിസ്ഫിറ്റുകള്‍ എന്നു വിളിക്കാറുണ്ട്.ഇവരാകട്ടെ സമൂഹത്തെ പല പേരിട്ടു വിളിച്ചിട്ടുണ്ട് .പകരം വിളിയല്ല..സത്യം പറയല്‍ . കുഞ്ഞിരാമന്‍ നായര്‍ തന്‍റെ കാലഘട്ടത്തെ കേരളത്തെ നഗ്നകെരളം എന്നു വിളിച്ചു.

Tuesday, March 8, 2011

സഫലമീയാത്ര

ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമക്കടി ഇടറി വീഴാം

വ്രണിതമാം കണ്൦ത്തില്‍ ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെനാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ
പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയോരോര്‍മകള്‍ മാതിരി
നിന്ന് വിറക്കുമീ ഏകാന്ത താരകളെ
ഇന്നൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകള്‍കോര്‍ത്
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം

എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്ദം നിറക്കുകീ ശിഷ്ട്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമീ ഇരുള്‍ നോക്ക്
ഇരുളിന്റെ നിരകളിലെ ഓര്‍മ്മകലെടുകുക
എവിടെ എന്തോര്‍മ്മാകളെന്നോ

നെറുകയിലിരുട്ടെന്തി പാറാവ്‌ നില്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
വ്യധിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ ഒന്നുമില്ലെന്നോ

പല നിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരിട്ടും
എന്തും പരസ്പരം മോഹിച്ചും
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച് വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടയിരികണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലെക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോകുവേയിളില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടുവകളായി കിഴക്കേറെ ഉയര്‍ന്നു പോയി
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എന്ഗാനോരൂഞ്ഞാല്‍ പാട്ടുകള്‍ ഉയരുന്നുവോ സഖീ
എന്ഗാനോരൂഞ്ഞാല്‍ പാട്ടുകള്‍ ഉയരുന്നുവോ
ഒനുമില്ലെന്നോ ഒന്നുമില്ലെന്നോ

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര ഏത്തും കടന്നുപോമീവഴി
നാമീ ജനലിലൂടെതിരേള്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്ദ്രയെ ശാന്തരായി
സൌമ്യരായി എതിരേല്‍ക്കാം
വരിക സഖി അരികത് ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര