Showing posts with label ബാലചന്ദ്രന്‍ ചുള്ളിക്കാട്. Show all posts
Showing posts with label ബാലചന്ദ്രന്‍ ചുള്ളിക്കാട്. Show all posts

Saturday, May 17, 2014

സമാധാനം

……………………………………………

നമ്മുടെ സമാധാനം
രണ്ടു കതിനകളെ
കൂട്ടിയിണക്കുന്ന വഴിമരുന്നിന്‍റെ ഇടവേളയാണ്.
അതു തീ കാത്തിരിക്കുന്നു.

നമ്മുടെ സമാധാനം
മിടിക്കുന്ന ഹൃദയത്തിനും
പാഞ്ഞുവരുന്ന ഒരു ബയണറ്റിനും
ഇടയ്ക്കുള്ള ദൂരമാണ്
അതു നിമിഷം പ്രതി കുറഞ്ഞു വരുന്നു.

നമ്മുടെ സമാധാനം
അര്‍ദ്ധനഗ്നമായ ഒരു ശരീരത്തില്‍
പാഞ്ഞുകയറിയ മൂന്നു വെടിയുണ്ടകളുടെ
രാമനാമജപമാണ്
അതു രാജ്യത്തെ രക്ഷിക്കുന്നില്ല

നമ്മുടെ സമാധാനം
ഇടതു ചെകിടത്തടി കൊണ്ട്
വലതു ചെകിടു കാട്ടാനാകാതെ പിടഞ്ഞു
വീഴുന്നവന്‍റെ അവസാന ശ്വാസമാണ്
അവന്‍ മരിച്ചു പോയേക്കും

നമ്മുടെ സമാധാനം
പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന
നിശബ്ദനായ വാദിയാണ്.

വിധി എപ്പോഴും അവനെതിരെ.
.........................................................

Thursday, August 30, 2012

സദ്ഗതി


ഒടുവില മംഗള ദര്‍ശനായ്
ബാധിരയായന്ധയായ്   മൂകയായി 
നിരുപമ പിംഗലകേശിനിയായ്  
മരണം നിന്മുന്നിലും വന്നു നില്‍ക്കും 

പരിതാപമില്ലാതവളോടൊപ്പം   
പരലോകയാത്രയ്ക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍ 
സ്മരണതന്‍   ഗ്രന്ഥാലയത്തിലെങ്ങും 
ധൃതിയിലെന്നോമനെ നിന്‍ ഹൃദയം 
പരതിപ്പരതിത്തളര്‍ന്നു   പോകെ 
ഒരുനാളും നോക്കാതെ മാറ്റിവെച്ച 
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരുകാണും
അതിലെന്റെ ജീവന്റെ നേരുകാണും   


പരകോടിയെത്തിയെന്‍ യക്ഷജന്മം 
പരമാണു ഭേദിക്കുമാ നിമിഷം 
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍   
പരിദീപ്തമാകും നിന്നന്തരംഗം    
ക്ഷണികേ   ജഗല്‍ സ്വപനമുക്തയാം  നിന്‍ 
ഗതിയിലെന്‍ താരം തിളച്ചൊലn¡pw